കുന്നംകുളത്തെ ഓണാഘോഷങ്ങളിലെ അനിവാര്യതയായ ഓണത്തല്ല് 27 ന് നടക്കുമെന്ന് സംഘാടകരായ പോപ്പുലര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടോണദിവസം കുന്നംകുളം പഴയ ബസ് സ്റ്റാന്റില്‍ സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഓണത്തല്ല് അരങ്ങേറുക. കുന്നംകുളത്തെ ഓണാലോഷത്തില്‍ അവിഭാജ്യ ഘടകമായി വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഓണത്തല്ല് അഥവാ കയ്യാങ്കളി, പയറ്റി തെളിഞ്ഞ മെയ് അഭ്യാസികളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്. തെക്കന്‍ ചേരി, വടക്കന്‍ ചേരി എന്നി രണ്ട് ചേരികളിലായാണ് അഭ്യാസികള്‍ മെയ് പയറ്റിന് ഇറങ്ങുക. വടക്കന്‍ ചേരിയെ വാപ്പനു ആശാനും, തെക്കന്‍ ചേരിയെ മൊയ്തു ആശാനും കനയിക്കും. കുഞ്ഞിവാപ്പു, സുലൈമാന്‍ എന്നിവര്‍ പയറ്റ് നിയന്ത്രിക്കുന്ന ചായിക്കാരന്‍മാരാകും27-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ന് കായിക – യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കയ്യാങ്കളി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും ഏ.സി മൊയ്തീന്‍ എം.എല്‍.എ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പിജി ജയപ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഓണത്തല്ലിനൊപ്പം ഞമനേംങ്ങാട് ബോധിധര്‍മ്മ അക്കാദമി ടീമിന്റെ കരാത്തെ ദോ കൊമ്പു ദോ പ്രദര്‍ശനവുമണ്ടായിരിക്കും. പതിറ്റാണ്ടുകളായി കുന്നംകുളത്ത് നടക്കുന്ന ഓണത്തല്ലിന്, സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഗ്രാന്റ് 9 വര്‍ഷമായി മുടങ്ങി കിടക്കുകയാണ്. സര്‍ക്കാരിന്റെയോ നഗരസഭയുടെയോ സാമ്പത്തിക സഹായങ്ങളില്ലാതെയാണ്, പോപ്പുലര്‍ ക്ലബ്ബ് വര്‍ഷങ്ങളായി ഓണത്തല്ല് സംഘടിപ്പിച്ച് വരുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.മാത്യു ചെമ്മണ്ണൂര്‍, ഡര്‍ബി ചീരന്‍, എം.കെ. ശിവദാസന്‍, വേണുഗോപാല്‍ ഏറത്ത്, ജിമ്മി ഐപ്പുരു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



