28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam ‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം 2026’; വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം 2026’; വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

101

കേരള സര്‍ക്കാരിന്റെ ‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം 2026’ പദ്ധതിയുടെ വടക്കേക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ഭാഗമായി വിളംബര റാലിയും പൊതുയിട ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.കൊമ്പത്തയില്‍ പടിയില്‍ നിന്ന് ആരംഭിച്ച വിളംബര റാലിയില്‍ കൊച്ചനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ അണിനിരന്നു. നായരങ്ങാടി സെന്ററില്‍ എത്തിയ റാലി തുടര്‍ന്ന് പഞ്ചായത്തില്‍ സമാപിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ മൊയ്തുണിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ ബിനോജ്, പഞ്ചായത്ത് സെക്രട്ടറി ജൂജു ജോര്‍ജ്, നിര്‍മലം പദ്ധതി അംബാസഡര്‍ ഹസീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റാലിക്ക് ശേഷം എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഹരിതകര്‍മസേന അംഗങ്ങളും ചേര്‍ന്ന് വിവിധ പൊതുയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ സ്വാഗതവും കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുമതി രാജന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!