28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Perumpilavu ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്ളോര്‍ ബസില്‍ നിന്ന് പുക; യാത്രക്കാര്‍ വലഞ്ഞു

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്ളോര്‍ ബസില്‍ നിന്ന് പുക; യാത്രക്കാര്‍ വലഞ്ഞു

52

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്ളോര്‍ ബസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പെരുമ്പിലാവ് ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോള്‍ ബസില്‍ എഞ്ചിന്റെ അമിത ചൂട് സംബന്ധിച്ച സിഗ്‌നല്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോഴാണ് എഞ്ചിന്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത്.ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കി. എഞ്ചിനിലെ അമിത ചൂടാണ് പുകയുയരാന്‍ കാരണമെന്നാണ് ജീവനക്കാര്‍ അറിയിച്ചത്.പുലര്‍ച്ചെ നാലിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് 2.30ഓടെ കോഴിക്കോട് എത്തേണ്ടതായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മണിയോടെ തൃശൂര്‍ ഡിപ്പോയില്‍ നിന്ന് മറ്റൊരു ലോഫ്ളോര്‍ ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു.

 

 

ADVERTISEMENT
error: Content is protected !!