28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kechery മുല്ലശ്ശേരി പറമ്പന്‍തളി- മാനിന റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം

മുല്ലശ്ശേരി പറമ്പന്‍തളി- മാനിന റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം

5

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പറമ്പന്‍തളി- മാനിന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പി എം ജി. എസ് വൈ പദ്ധതിയില്‍ നിര്‍മ്മിച്ച റോഡിലൂടെ വാട്ടര്‍ അതോറിറ്റി റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം കുടിവെള്ള പൈപ്പിടുന്നതിനു കാനയെടുത്തതിന്റെ ഭാഗമായി വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന റോഡിന്റെ പുനരുദ്ധാരണത്തിനാണ് തുടക്കമായത്. 1.26കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനര്‍ നിര്‍മ്മിക്കുന്നത്.പ്രൊഫ സി രവീന്ദ്രനാഥ്, എം എല്‍ എ പ്രവര്‍ത്തികള്‍ വിലയിരുന്നുന്നതിനായി സ്ഥലം സന്ദര്‍ശിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മോഹന്‍ദാസ്, വൈസ് പ്രസിഡണ്ട് കെ വി ഷിജു,സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം പ്രവിഷ മിഥുന്‍, കെ പി ആലി, ഗീത ഭരതന്‍, കെ എന്‍ മനോജ് എന്നിവരും എം.എല്‍.എയ്ക്ക് ഒപ്പമുണ്ടായിരുന്നു. റോഡിന്റെ പുനര്‍ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു.എളവള്ളി മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ അന്നകര -കോക്കൂര്‍ റോഡിന്റെയും, മണലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ എനാമാവ് റെഗുലേറ്റര്‍ റോഡിന്റെയും , പാങ്ങ് സെന്റര്‍ മുതല്‍ അമല നഗര്‍ വരെയുള്ള റോഡിന്റെ പുനര്‍നിര്‍മ്മാണം എന്നിവ ഉടനെ ആരംഭിക്കുമെന്നും, പട്ടത്തു റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചതായും മണ്ഡലത്തിലെ റോഡ് വികസന പദ്ധതികള്‍ക്കായി 3.5കോടി രൂപ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വകയിരുത്തിയതായും പ്രൊഫ സി രവീന്ദ്രനാഥ് അറിയിച്ചു .

 

ADVERTISEMENT
error: Content is protected !!