കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഓപ്പറേഷന്‍ തിയേറ്ററിന്റേയും വിവിധ യൂണിറ്റുകളുടേയും ഉദ്ഘാടനം നടന്നു. നവീകരിച്ച മൈക്രോ ലാബിന്റെ കൂദാശയും ഉദ്ഘാടനവും ഭദ്രാസനധിപനും മലങ്കര ആശുപത്രി വൈസ് പ്രസിഡന്റുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് നിര്‍വഹിച്ചു. ചടങ്ങില്‍ നവാഭിഷിക്തരായ ഫാദര്‍ ഗീവര്‍ഗീസ് മാത്യു, ഫാദര്‍ യാക്കോബ് പ്രിന്‍സ്, ഭദ്രാസനത്തിന്റെ സെക്രട്ടറി ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ്, മൈക്രോ ബയോളജി ഡിപ്പാര്‍ട്‌മെന്റിലെ ഡോക്ടര്‍ ലിന്‍സി, പള്‍മാണോളജിവിഭാഗത്തിലെ ഡോക്ടര്‍ ബാബു മാത്യൂസ് എന്നിവരേ ആദരിച്ചു. ആശുപത്രി സെക്രട്ടറി കെ. പി. സേക്‌സണ്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
Home Bureaus Kunnamkulam മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നടന്നു



