29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Guruvayur സ്വന്തം വാഹനമില്ല; ഗുരുവായൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

സ്വന്തം വാഹനമില്ല; ഗുരുവായൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

14

 

നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മാലിന്യം ശേഖരിക്കുന്ന ഗുരുവായൂര്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സ്വന്തം വാഹനമില്ലാത്തത് ദുരിതമാകുന്നു. മൂന്ന് വാഹനങ്ങള്‍ എട്ട് മാസത്തോളമായി വര്‍ക്ക്ഷോപ്പിലായതോടെ അഗ്രോ നഴ്‌സറിയിലെ പിക്കപ്പ് വാനാണ് താല്‍ക്കാലികമായി ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ മേഖലകളിലേക്ക് മൂന്ന് വാഹനങ്ങളിലായി നടത്തിയിരുന്ന മാലിന്യശേഖരണം നിലവില്‍ ഒറ്റ വാഹനത്തിലേക്ക് ചുരുങ്ങി. ഇതിലാകട്ടെ മാലിന്യച്ചാക്കുകള്‍ പുറത്തേക്ക് വീഴാതിരിക്കാന്‍ വശങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡ് കെട്ടിയാണ് താല്‍ക്കാലിക മറ ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ മാലിന്യം ശേഖരിച്ച് കൊണ്ടുപോകേണ്ട വാഹനം ഇത്തരത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളോടെ ഉപയോഗിക്കേണ്ടി വരുന്നത് ഹരിത കര്‍മ്മ സേനയുടെ ദുരിതത്തിന്റെ നേര്‍ചിത്രമാകുകയാണ്. ഇവിടെയും തീരുന്നില്ല സേനയുടെ ബുദ്ധിമുട്ട്.

ADVERTISEMENT
error: Content is protected !!