29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kunnamkulam ജില്ലാ കായികമേള ഒക്ടോബര്‍ 7 മുതല്‍ 10 വരെ കുന്നംകുളത്ത്; സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ കായികമേള ഒക്ടോബര്‍ 7 മുതല്‍ 10 വരെ കുന്നംകുളത്ത്; സംഘാടക സമിതി രൂപീകരിച്ചു

14

തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേള ഒക്ടോബര്‍ 7,8,9,10 തിയ്യതികളില്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്കില്‍ നടക്കും. 22 ാമത് റവന്യൂ ജില്ലാ കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എ.സി. മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി.രഘുനാഥ്, കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിന്ദു ധര്‍മ്മന്‍, കെ. ജയശങ്കര്‍, എ.എം. നിതീഷ്, കെ.എം ജ്യോതിഷ്, ബിന്ദു ഗിരീഷ്, കെ.എം.നൗഷാദ്, പഞ്ചായത്ത് അംഗം എം.വി. പ്രശാന്ത്, നഗരസഭ കൗണ്‍സിലര്‍ ബീന ബാബു, തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. ഷൈല, കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുബാറക് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!