29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kunnamkulam ജില്ലാ കായികമേള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

ജില്ലാ കായികമേള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍

14

റവന്യൂ ജില്ലാ കായികമേള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. സംഘാടക സമിതി യോഗത്തിന്റെ അറിയിപ്പ് ലഭിക്കാത്തതും പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുന്നംകുളം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യോഗം കഴിഞ്ഞ് വേദി വിടാനൊരുങ്ങിയ എം.എല്‍.എ ഏ.സി. മൊയ്തീന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയക്ടര്‍ ടി. ഷൈല എന്നിവരോട് പ്രസ്‌ക്ലബിന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാന കായിക മേളയ്ക്ക് വരെ കുന്നംകുളം ആതിഥേയത്വം വഹിച്ചപ്പോള്‍, മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരാണ് മാധ്യമപ്രവര്‍ത്തകര്‍. രാവും പകലുമില്ലാതെ മേള വിജയകരമാക്കുന്നതിനും, മികച്ച രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചതില്‍ കുന്നംകുളം ഉപജില്ല വിദ്യാഭാസ ഓഫീസര്‍ക്ക് ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ തുറന്ന് സമ്മതിച്ചു. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രസ്‌ക്ലബ് സെക്രട്ടറി മുഹമ്മദ് അജ്മല്‍ നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോസ് മാളിയേക്കല്‍, സുധീഷ് മേയ്ക്കാട്ടില്‍ എന്നിവരാണ് സംഘാടകര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ADVERTISEMENT
error: Content is protected !!