എളവള്ളി സ്വദേശി തൈക്കാണ്ടിപ്പറമ്പില്‍ ഷുഹൈബ് (26), വിളക്കാട്ടുപാടം സ്വദേശി രാജേഷ് (26) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പാലുവായ് കരുവാന്‍പടി റെയില്‍വേ ഗേറ്റിന് സമീപം കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ പ്രവീഷിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റിലേക്ക് തള്ളിയെന്നാണ് പരാതി.ആളൂര്‍ നൊമ്പഴക്കാട് ഏറത്ത് വീട്ടില്‍ പ്രവീഷ് (31) ആണ് ആക്രമണത്തിനിരയായത്. കിണറ്റില്‍ വീണ പ്രവീഷ് സ്വയം കിണറ്റില്‍ നിന്ന് പുറത്തുകയറി പാലുവായ് റെയില്‍വേ ഗേറ്റ് ഓഫീസിലേക്ക് ഓടിക്കയറി സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
പ്രവീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷുഹൈബിനെയും രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ചാവക്കാട് എസ്.ഐ പ്രീത ബാബു, എസ്.ഐ. വി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.



