എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവത്തിനിടയില്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ പലഹാരക്കട. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എന്‍.എസ്.എസ് നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് പലഹാരങ്ങളും മിഠായിയും ഉപ്പിലിട്ടതും ശീതള പാനിയങ്ങളും അടങ്ങുന്ന ലഘുഭക്ഷണ ശാല ഒരുക്കിയത്. ഹയര്‍ സെക്കന്ററി വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ലഘു ഭക്ഷണശാല തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ സ്‌കൂള്‍ സമിതി അംഗങ്ങളും എന്‍.എസ്.എസിന്റെ ഉദ്യമത്തില്‍ പങ്കാളികളായി.
ADVERTISEMENT