മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ മനുഷ്യചങ്ങലയും ഫ്‌ലാഷ് മോബും ബോധവല്‍ക്കരണ പരിപാടികളും നടത്തി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മുതല്‍ 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിസര ശുചീകരണവും, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ADVERTISEMENT