കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ യുവജന വായനശാലയുടെ സ്ഥാപക അംഗവും പ്രസിഡന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പി. കെ. ജെയിംസ് മാസ്റ്ററുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും
നടത്തി. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ കെ. ടി. ഷാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. വി. സുനീഷ് , വായനശാല സെക്രട്ടറി കെ. എസ്. റോയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
ADVERTISEMENT