ഷെല്‍ട്ടര്‍ ചാവക്കാടിന്റെ പ്രതിമാസ പെന്‍ഷന്‍ വിതരണം അഞ്ചങ്ങാടിയില്‍ നടന്നു. ഇരുനൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒരു ലക്ഷത്തോളം രൂപ പെന്‍ഷനായി വിതരണം ചെയ്തു.
പദ്ധതിയിലേക്ക് സഹായിക്കുന്നവര്‍ക്കും പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകമായി നടത്തിയ പ്രാര്‍ഥനാ സദസ്സിന് റൈഞ്ച് മുഅല്ലിമീന്‍ സെക്രട്ടറി ഉസ്മാന്‍ ദാരിമി നേതൃത്വം നല്‍കി.ഷെല്‍ട്ടര്‍ പ്രസിഡന്റ് ടി.കെ. ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. ബഷീര്‍, രക്ഷാധികാരി സി. ബി. എ. ഫത്താഹ് , ഉപദേശക സമിതി കണ്‍വീനര്‍ ശിഫാസ് മുഹമ്മദലി,ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ADVERTISEMENT