25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery ‘കൈകോര്‍ക്കാം ലഹരിക്കെതിരെ’ ; ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

‘കൈകോര്‍ക്കാം ലഹരിക്കെതിരെ’ ; ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

49

ചൂണ്ടല്‍ പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തില്‍ കൈകോര്‍ക്കാം ലഹരിക്കെതിരെ എന്ന പേരില്‍ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചൂണ്ടല്‍ സെന്ററില്‍ നടന്ന ലഹരി വിരുദ്ധ ദിനാചരണം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ പി.കെ രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എ. മുഹമ്മദി ഷാഫി, കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, എക്‌സൈസ് കുന്നംകുളം റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുനില്‍, ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ കെ. രാമകൃഷ്ണന്‍, ചൂണ്ടല്‍ ഗ്രാമീണ വായനശാല സെക്രട്ടറി മധു ചൂണ്ടല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

ADVERTISEMENT
error: Content is protected !!