പുന്നയൂര്‍ക്കുളം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ആല്‍ത്തറ പി.എം.പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.
ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് നടന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍.എസ്. ശ്രീലത സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ ടി.എ. ഗോപകുമാര്‍ മുതിര്‍ന്ന അംഗവും ചെമ്മന്നൂര്‍ 8 വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫിലെ ഹസ്സന്‍ തളികശ്ശേരിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടന്ന് പഞ്ചായത്തിലെ 20 മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിലെയും,
എന്‍ഡിഎ യിലെയും അംഗങ്ങള്‍ ഈശ്വര നാമത്തിലും എല്‍ഡിഎഫിലെ അംഗങ്ങള്‍ ദൃഢപ്രതിജ്ഞയുമാണ് എടുത്തത്.
പഞ്ചായത്ത് അക്കൗണ്ടന്റ് സെമിനാ ഉസ്മാന്‍ ഫരീദ് നന്ദി പറഞ്ഞു. തുടര്‍ന്ന്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.27-ാം തിയ്യതി ശനിയാഴ്ച പ്രസിഡണ്ട്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഇടത്പക്ഷം മാത്രം ഭരിച്ചിരുന്ന പഞ്ചായത്തില്‍ നാലരപതിറ്റാണ്ടിന് ശേഷം തിരിച്ച് പിടിച്ച് വമ്പന്‍ അട്ടിമറി നടത്തിയ ഐക്യജനാധിപത്യമുന്നണി ആകെയുള്ള 21 വാര്‍ഡില്‍ 9 സീറ്റ് നേടിയാണ് ഏറ്റും വലിയ ഒറ്റകക്ഷിയായത്. എല്‍ഡിഎഫ് 7 സീറ്റും, ബിജെപി 4 സീറ്റും, എസ്ഡിപിഐ ഒരു സീറ്റും സ്വന്തമാക്കിയിരുന്നു. ഇതില്‍ എസ്ഡിപിഐ ആദ്യമായിട്ടാണ് പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കുന്നത്.



