31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam മദ്ദള കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62) അന്തരിച്ചു

മദ്ദള കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62) അന്തരിച്ചു

148

നാലര പതീറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന മദ്ദള കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62) അന്തരിച്ചു. കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ പഠന കളരിയിലും കടവനാട്, തോന്നല്ലൂര്‍, എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ സംഘങ്ങളിലും മദ്ദളം ആശാനായിരുന്നു. മികച്ച വാദ്യകലാകാരനുള്ള കേന്ദ്ര അംബേദ്ക്കര്‍ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും സ്ഥിരമായി കേളി അവതരിപ്പിച്ചിരുന്നു. തിച്ചൂര്‍ വാസുവാര്യര്‍, കലാമണ്ഡലം ശിവരാമന്‍, കടവല്ലൂര്‍ താമി ആശാന്‍ എന്നിവരാണ് മദ്ദളത്തിലെ ഗുരുക്കന്‍മാര്‍. ‘കല്ലൂര്‍ ബ്രദേഴ്‌സ്’ വാദ്യസംഘത്തിന് രൂപം നല്‍കിയ കലാകാരനുമായിരുന്നു. മേളപ്രാമാണികനായിരുന്ന പരേതനായ കല്ലൂര്‍ ശങ്കരന്‍ – അമ്മു ദമ്പതികളുടെ മകനാണ്. അനിത ഭാര്യയും അഖില്‍, കലാമണ്ഡലം നിഖില്‍, അമൃത എന്നിവര്‍ മക്കളുമാണ്.
സംസ്‌കാരം ശനി ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.

ADVERTISEMENT
error: Content is protected !!