പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു

പഞ്ചവാദ്യരംഗത്ത് നിറ സാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു മരണം. 13 വയസ്സ് മുതല്‍ കൊമ്പു കലാകാരനായി കലാ ജീവിതം ആരംഭിച്ചതാണ്. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്.
ഭാര്യ : ചിന്നമ്മുഅമ്മ
മക്കള്‍: ലത, ദാസന്‍
സംസ്‌കാരം ശനിയാഴ്ച ഉച്ചക്കുശേഷം ചൊവ്വന്നൂര്‍ കല്ലഴി ക്ഷേത്രത്തിന് അടുത്തുള്ള വസതിയില്‍.

 

ADVERTISEMENT