മുതിര്‍ന്ന സിപിഐഎം നേതാവ് എ പത്മനാഭന്‍ (93) അന്തരിച്ചു

76

മുതിര്‍ന്ന സിപിഐഎം നേതാവ് എ പത്മനാഭന്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചക്ക് 12 മണി മുതല്‍ സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും, തുടര്‍ന്ന് മൂന്ന് മണിക്ക് വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനു ശേഷം ഭൗതിക ശരീരം ഇരുനിലംകോട്ടെ സ്വവസതിയില്‍ എത്തിച്ചു. സംസ്‌കാരം വ്യാഴാഴ്ച്ച നടക്കും.