ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ ഖുര്‍ആന്‍ വാരാചരണം സമാപിച്ചു

143

കേച്ചേരി ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ ഖുര്‍ആന്‍ വാരാചരണം സമാപിച്ചു. അഹ്‌മദിയ്യാ ഖലീഫയുടെ കീഴില്‍ ആഗോള തലത്തില്‍ ലോകത്തിലെ 200 ല്‍ പരം രാഷ്ട്രങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വാരാചരണം നടത്തുന്നതിന്റെ ഭാഗമായാണ് ആളൂരിലെ അഹ്‌മദിയ്യാ മിഷന്‍ ഹൗസിലും ഖുര്‍ആന്‍ പഠന ശിബിരങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന പരിപാടികളിലൂടെ ഖുര്‍ആന്‍ വാരം ആചരിച്ചത്. ഖുര്‍ആന്റെ അനുഗ്രഹങ്ങളും പ്രാധാന്യവും, ഖുര്‍ആനും സല്‍പെരുമാറ്റവും, ഖുര്‍ആനും ഇതര ദൈവീക ഗ്രന്ഥങ്ങളോടുള്ള ആദരവും, മറ്റു മതഗ്രന്ഥങ്ങളിലെ മുഹമ്മദ് നബി, ഖുര്‍ആന്റെ അവതരണാരംഭം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൗലവി ഗുലാം അഹ്‌മദ്, അബ്ദുള്‍ ഖാദര്‍, പി എം സിദ്ധീഖ്, അമന്‍ മഹ്‌മൂദ്, താഹിര്‍ അഹ്‌മദ്, അര്‍ഫാന്‍ അഹ്‌മദ്, ഖലീലുള്ളാഹ്, തന്‍വീര്‍ അഹ്‌മദ്, അന്‍സില്‍,റുസ്തം അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു.