എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഏ.വി വല്ലഭന്റെ മാതാവ് പാര്‍വ്വതി അന്തര്‍ജ്ജനം (89) നിര്യാതയായി

115

ജില്ലാ പഞ്ചായത്ത് അംഗവും, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഏ.വി വല്ലഭന്റെ മാതാവ് ചൂണ്ടല്‍ തായങ്കാവ് വാദ്ധ്യാന്‍ മന പരേതനായ ഇട്ടിത്തായന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വ്വതി അന്തര്‍ജ്ജനം (89) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുലേഖ, പ്രമീള, കൃഷ്ണന്‍, പ്രസാദ്, പ്രകാശ്, പ്രഭേഷ് എന്നിവരാണ് മറ്റു മക്കള്‍. കൃഷ്ണന്‍, രാജന്‍, സുഭദ്ര, സുമ, ലീലമണി, മിനി, ദിവ്യ എന്നിവര്‍ മരുമക്കളാണ്.