25.1 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Kunnamkulam യോഗ വാരാചരണം സംഘടിപ്പിച്ചു

യോഗ വാരാചരണം സംഘടിപ്പിച്ചു

69

കുന്നംകുളം നഗരസഭയുടെയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ യോഗ വാരാചരണം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന വാരാചരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ അധ്യക്ഷനായി. യോഗ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എം.വി.പ്രശാന്തന്‍ യോഗയെ കുറിച്ച് ക്ലാസെടുത്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, മറ്റ് സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ മിനി മോണ്‍സി, മെഡിക്കല്‍ ഓഫീസര്‍ മിഥു കെ. തമ്പി, യോഗ പരിശീലക സന്ധ്യ ബാബുരാജ്, കൃഷി ഓഫീസര്‍ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!