വടക്കേക്കാട് കേരള ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിച്ചു

62

വടക്കേക്കാട് കേരള ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിച്ചു. മാനേജിംഗ് ഡയറക്ടര്‍ മൂത്തേടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ നെസീമുദീന്‍ അധ്യക്ഷത വഹിച്ചു. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് ബിന്‍ ഹസന് ഉപഹാരവും പ്രത്യേക സമ്മാനവും നല്‍കി ആദരിച്ചു. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ പ്രതിഭകളെയാണ് ആദരിച്ചത്. മാനേജര്‍ ഷിമോദ്, അബ്ദുല്‍ ഗനി, ഡയറക്ടര്‍മാരായ ഇബ്രാഹിം, യൂനസ്, സവാദ്, ഷമീര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.