തത്ത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമാദാരണ സദസ് സംഘടിപ്പിച്ചു

59

തത്ത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമാദാരണ സദസ് സംഘടിപ്പിച്ചു. തലക്കോട്ടുകര ഭഗവതി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തായങ്കാവ് കീഴേടം ഓഫീസര്‍ ഹരിശങ്കര്‍ പുത്തില്ലം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി സജി ശര്‍മ്മ ഭദ്രദീപം തെളിയിച്ചു. തത്ത്വമസി ദേശവിളക്ക് കമ്മിറ്റി പ്രസിഡണ്ട് ടി.വി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും വിവിധ മേഖലകളില്‍ പ്രഗല്‍ഭരായവരെയും മൊമെന്റോ നല്‍കി ആദരിച്ചു.പഠനോപകരണങ്ങളും വിതരണം ചെയ്തു.

മാതൃസമിതി അധ്യക്ഷയും, വെള്ളറക്കാട് സ്‌കൂള്‍ പ്രധാന അധ്യാപികയുമായ വിജയശ്രീ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. തത്ത്വമസി ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ദേശവിളക്ക് മഹോത്സവം നവംബര്‍ 30 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് അംഗം ശശികുമാര്‍ കെ ബി, കമ്മിറ്റി രക്ഷാധികാരി കരുണാകരന്‍ കൈപ്പറമ്പില്‍, ദേശവിളക്ക് കമ്മിറ്റി സെക്രട്ടറി സജീഷ് പി വി, ട്രഷറര്‍ സന്ദീപ് എം ഡി, മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.