എ.എസ്.എന്‍ നമ്പീശന്‍ മാസ്റ്റര്‍ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

വേലൂര്‍ എ.എസ്.എന്‍ നമ്പീശന്‍ മാസ്റ്റര്‍ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോതേടത്ത് അപ്പുനായര്‍ പാലീയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന 5 ലക്ഷം രൂപയുടെ ചെക്ക് എംഎല്‍എ ഏറ്റുവാങ്ങി. കോതേടത്ത് അപ്പു നായര്‍, അയ്യപ്പത്ത് പാര്‍വ്വതി അമ്മ, പാലീയേറ്റീവ് ഹോം കെയര്‍ ഡോക്ടര്‍ രാധാക്യഷ്ണന്‍, നെഴ്‌സ് ബേബി, പ്രവര്‍ത്തകരായ ശിവദാസന്‍, ത്രേസ്യാ എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി എസ് സുഭാഷ്, സെക്രട്ടറി എ.ജെ ജോസ്, ട്രഷറര്‍ എ.ജെ ജോക്കി, വൈസ്: പ്രസിഡന്റ് ഒ.പി സൈമണ്‍, ജോ: സെക്രട്ടറി കെ.കെ.മോഹനന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT