പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള മന്ത്രിസഭാ ശുപാര്‍ശ അംഗീകരിച്ച് പിഎസ്സി. മെയ് 25 നും ഓഗസ്റ്റ് 31നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഉള്ളത്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലാണ് പിഎസ്സിയിലെ എല്‍ഡിഎഫ് നോമിനികളായ 19 അംഗങ്ങളും സ്വീകരിച്ചത്.
അസിസ്റ്റന്റ് പ്രൊഫസര്‍ വകുപ്പുകളിലും സിവില്‍ സപ്ലൈസ് വകുപ്പിലെ അസിസ്റ്റന്റ് സെയില്‍സ് മാന്‍ തസ്തികയിലും വലിയ തോതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിലൂടെ നിയമനം ലഭിച്ചേക്കും. കൂടാതെ, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, മലയാളം, ബിസിനസ് മാനേജ്‌മെന്റ്, മൈക്രോബയോളജി, മ്യൂസിക്, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹയര്‍ സെക്കന്‍ഡറി – ഹൈസ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍, എല്‍ഡി ടൈപ്പിസ്റ്റ്, കമ്പനി ബോര്‍ഡ് നിയമനങ്ങളിലേക്കുള്ള എല്‍ഡി ടൈപ്പിസ്റ്റ്, സപ്ലൈക്കോ അസിസ്റ്റന്റ് സെയില്‍സ്മാന്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അടക്കമുള്ള വകുപ്പുകളിലേക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.



