പഠിപ്പ് മുടക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

478

പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠിപ്പ് മുടക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പുറത്ത് നിന്ന് സമരവുമായിയെത്തിയ കെ.എസ്.യു നേതാക്കളേയും പ്രവര്‍ത്തകരേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളും സ്‌കൂള്‍ അധികൃതരും പോലീസും തമ്മില്‍ ചര്‍ച്ച നടത്തി കസ്റ്റഡിയിലെടുത്ത കെ.എസ്.യുക്കാരെ വിട്ടയച്ചു.