എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന് കുളങ്ങത്തയില്‍ പിവി മുഹമ്മദ് നിര്യാതനായി. 86 വയസ്സായിരുന്നു. കബറടക്കം എടക്കഴിയൂര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍ നടത്തി. ഫാത്തിമ ഭാര്യയും സഹദ്, ഷഹീന്, സെമീറ, സൈറ എന്നിവര്‍ മക്കളാണ്.



