മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജി വെയ്ക്കുക എന്നാവശ്യപ്പെട്ട് സമരം ചെയ്ത് പ്രതിഷേധിച്ച പാര്‍ട്ടി നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും, സി. പി. ഐ. എം. ചൂണ്ടല്‍ – കേച്ചേരി ലോക്കല്‍ കമ്മറ്റികളുടയും സി.ഐ. ടി. യു,കര്‍ഷക തൊഴിലാളി യൂണിയന്‍ കര്‍ഷക സംഘം എന്നി സംഘടനകളുടെ പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും, കോലം കത്തിക്കലും നടത്തി.കേച്ചേരി സെന്ററില്‍ നടത്തിയ പ്രതിഷേധ പന്തം കൊളുത്തി പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സി. പി. ഐ. എം ഏരിയ കമ്മിറ്റി അംഗം കര്‍ഷക തൊഴിലാളി യൂണിയന്‍ കുന്നം കുളം ഏരിയാ സെക്രട്ടറി എം ബി പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സി. പി. ഐ. എം ഏരിയാകമ്മിറ്റി അംഗം പി. ബി അനൂപ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി എം പീതാംബരന്‍,കര്‍ഷക സംഘം ജില്ലാകമ്മിറ്റി അംഗം എ.വി വല്ലഭന്‍ എന്നിവര്‍ സംസാരിച്ചു. പന്തം കൊളുത്തി പ്രകടനത്തിന് കെ. എ രമേഷ്, പി.കെ സുഗതന്‍, ആന്‍സി വില്യംസ് ,രേഖ സുനില്‍, പി.എസ്.സന്ദീപ്, സി . എസ് രാജേഷ്, ഹരിദാസ് മണലി ടി പി റാഫേല്‍ , സി.എ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.



