ഡി.വൈ.എഫ്.ഐ സ്ഥാപക ദിനം മുല്ലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുല്ലശ്ശേരി എ എം എസ് നഗറില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം മണലൂര്‍ ബ്ലോക്ക് സെക്രട്ടറി ആഷിക്ക് വലിയകത്ത് പതാക ഉയര്‍ത്തിയ ശേഷം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വിനായക് പ്രഭാസ് അധ്യക്ഷനായി. ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം ടി.എസ് ആകാശ്, കെ.ആര്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT