മികച്ച വായനക്കാര്‍ക്കുള്ള ‘ബെസ്റ്റ് റീഡര്‍ 2024’ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

വെളിയങ്കോട് ഐഷകുട്ടി ഉമ്മ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ മികച്ച വായനക്കാര്‍ക്കുള്ള ബെസ്റ്റ് റീഡര്‍ 2024 പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. വെളിയങ്കോട് എംടിഎം കോളേജ് എന്‍എസ്എസ് യൂണിറ്റും കോളേജ് ലൈബ്രറിയും സംയുക്തമായി നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആഷിക് എന്‍.പി അധ്യക്ഷനായി. വെളിയങ്കോട്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സഈദ് പുഴക്കര, ഗ്രാമ പഞ്ചായത്ത് അംഗം റസ്ലലത്ത് സക്കീര്‍, പൊന്നാനി എം.ഇ.എസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ബേബി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഫ്‌സല്‍ മോന്‍, എ.ടി അലി, കരീം മാറഞ്ചേരി, ആദില്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് സിനാന്‍, മുഹമ്മദ് അഫ്‌നാസ്, താരിഖ് റംസാന്‍, ഹാമിസ് ഹംസ പി വി, ശിഹാബുദ്ധീന്‍ വെളിയങ്കോട് എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ADVERTISEMENT
Malaya Image 1

Post 3 Image