സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഇരട്ട വെള്ളി മെഡല്‍ നേടിയ സാന്‍ഡ്ര ഐറിനെ ആദരിച്ചു

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ജൂഡോയിലും റെസ്ലിംഗിലും വെള്ളി മെഡല്‍ നേടിയ എരുമപ്പെട്ടി സ്വദേശി സാന്‍ഡ്ര ഐറിനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത് അനുമോദിച്ചു. സാന്‍ഡ്രയുടെ വീട്ടിലെത്തിയ അദ്ദേഹം പൊന്നാടയണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. സി.പി.ഐ മണ്ഡലം കമ്മറ്റിയംഗം കെ.വി.ശങ്കരനാരായണന്‍, ലോക്കല്‍ കമ്മറ്റിയംഗം സി.എല്‍.ജോണി എന്നിവരും പങ്കെടുത്തു. എ.ഐ.വൈ.എഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.ടി.റിനോള്‍ഡ്, ആതിര ദമ്പതികളുടെ മകളാണ് സാന്‍ഡ്ര. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാന്‍ഡ്ര സബ് ജൂനിയര്‍ അണ്ടര്‍ 14 വിഭാഗത്തിലാണ് മത്സരിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image