ചാലിശ്ശേരിയില്‍ സ്വകാര്യ ബസിന് നേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ ആയുധമെറിഞ്ഞു. ബസിന്റെ മുന്‍വശത്തെ തകര്‍ന്ന ചില്ല് തെറിച്ച് യാത്രക്കാരിക്ക് പരിക്ക്. ചാലിശ്ശേരി ഖദീജ മന്‍സിലിന് സമീപം ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു ആക്രമണം. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലുഫ്ത്താന്‍സ ബസിന്റെ ചില്ലാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തത്. വയറിങ്ങ് ജോലികള്‍ക്ക് ഉപയോഗിക്കുന്ന വലിയ സ്‌ക്രൂ ഡ്രൈവര്‍ ആണ് ഇവര്‍ ബസിന് നേരെ വലിച്ചെറിഞ്ഞത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ആക്രമികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
ADVERTISEMENT