കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ഓഫീസ് ഉദ്ഘാടനം നടന്നു

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ ജനുവരി ഒന്നു മുതല്‍ നാല് വരെ നടക്കുന്ന തിരുനാളിന്റെ ഭാഗമായി തിരുനാള്‍ ഓഫീസ് ഉദ്ഘാടനം നടന്നു. രാവിലെ നടന്ന ദിവ്യബലിക്കു ശേഷം തിരുനാള്‍ ഓഫീസ് ഉദ്ഘാടനം വികാരി ഫാ ഷാജി കൊച്ചുപുരക്കല്‍ നിര്‍വ്വഹിച്ചു. തിരുനാളിന്റെ ആദ്യ ഫണ്ട് സമര്‍പ്പണം സിബില്‍ ജോസ് തരകനും പ്രസുദേന്തി ഫണ്ട് സമര്‍പ്പണം ജെയ്‌സണ്‍ ജോര്‍ജും നിര്‍വഹിച്ചു. വികാരി ഫാ ഷാജി കൊച്ചുപുരക്കല്‍, അസി. വികാരി എഡ്വിന്‍ ഐനിക്കല്‍, ജനറല്‍ കണ്‍വീനര്‍ ബാബു വി.കെ, ട്രസ്റ്റിമാരായ ഡേവീസ് സി.കെ, പോളി കെ.പി, സെബി താണിക്കല്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, പി.ആര്‍.ഒ. ജോബ് സി. ആന്‍ഡ്രൂസ് എന്നിവര്‍ നേതൃത്വം നല്‍കി.

തിരുനാളിന്റെ മുന്നോടിയായി ഡിസംബര്‍ 30ന് വിബിന്റോ ചിറയത്ത്, ജെയ്‌സണ്‍ ചൊവ്വല്ലൂര്‍, ഷെബിന്‍ പനക്കല്‍ എന്നിവരുടെ പൗരോഹിത്യ സ്വീകരണം നടക്കും. തൃശ്ശൂര്‍ അതിരൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്ത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവകയിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഗാനമേള, ഫാന്‍സി വെടിക്കെട്ട്, യു.എ.ഇ. പ്രവാസി കൂട്ടായ്മയുടെ ബഹുനില പന്തല്‍ എന്നിവ ഉണ്ടാകും.

ADVERTISEMENT
Malaya Image 1

Post 3 Image