ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നടക്കുന്ന എസ് വൈ എസ് 70-ാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ത്ഥം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫറിന് വടക്കേക്കാട് സെന്ററില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് നിസാമി വരവൂര്‍, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദലി വടുതല, എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം, കെ.ബി. ബഷീര്‍ മുസ്ലിയാര്‍, നിസാര്‍ മാസ്റ്റര്‍ കോതച്ചിറ, മിദ്‌ലാജ് മതിലകം, മാഹിന്‍ സുഹ്രി വടൂക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് വി.സി ഉമര്‍ ഹാജി അധ്യക്ഷത വഹിച്ചു. അന്‍വര്‍ വടക്കേകാട് സ്വാഗതവും ഫസ്ലു കൗക്കാനപ്പെട്ടി നന്ദിയും പറഞ്ഞു.
ADVERTISEMENT