സി.പി.ഐ.എം കടപ്പുറം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം നടത്തി

സി.പി.ഐ.എം കടപ്പുറം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സിപിഐഎം കോളനി ബ്രാഞ്ച് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കെ വി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.എച് റഫീക്ക് അധ്യക്ഷത വഹിച്ചു. മത്സരത്തില്‍ ഒന്നാമതെത്തിയ വിസാര്‍ഡ് തൊട്ടാപ്പ്, രണ്ടാംസ്ഥാനം നേടിയ സിനു എഫ്.സി എന്നീ ടീമുകള്‍ക്ക് കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പമാരായ പ്രസന്ന ചന്ദ്രന്‍, മുഹമ്മദ് പി എ, റാഹില വഹാബ് എന്നിവര്‍ ട്രോഫികള്‍ നല്‍കി. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം എസ് പ്രകാശന്‍, എന്‍ എം ലത്തീഫ്, പി എച് മെഹ്റൂഫ്, സൈനുദ്ധീന്‍ ബ്രാഞ്ച് അംഗങ്ങളായ പി ബി ഷാബിര്‍, നിസാമുദ്ധീന്‍, മനോജ് തുടങ്ങിയവരും പാര്‍ട്ടി പ്രവര്‍ത്തകരും, ഫുട്‌ബോള്‍ പ്രേമികളും നാട്ടുകാരും പങ്കെടുത്തു.

 

ADVERTISEMENT
Malaya Image 1

Post 3 Image