വടക്കേകാട് നാലാംകല്ല് മണികണ്ഠാശ്രമം 14 -ാമത് സമര്‍പ്പണ വാര്‍ഷികവും 116 -ാമത് ഭക്തി പ്രഭാഷണവും നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര മന സുധീര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമം, അയ്യപ്പപൂജ എന്നിവ ഉണ്ടായി. ഭാഗവത തിലകം ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊളത്തൂര്‍ പ്രഭാഷണം നടത്തി. മണികണ്ഠാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ ബാബു രാജേഷ്, സെക്രട്ടറി സുരേഷ്‌കുമാര്‍ പേരോത്ത്, വൈസ് ചെയര്‍മാന്‍ എടവന ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് ഇവിടെ സൗജന്യമായി താമസം, ഭക്ഷണ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മണ്ഡല, മകരവിളക്ക് മാസങ്ങളില്‍ വെള്ളിയാഴ്ച ഗണപതിഹോമവും ശനിയാഴ്ച അയ്യപ്പ പൂജയും ഉണ്ടായിരിക്കും.
ADVERTISEMENT