അരിമ്പൂര്‍ പൗലോസ് ചേറു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 38 -ാമത് വാര്‍ഷികവും കുടുംബ സൗഹാര്‍ദ്ദ ദിനവും ആഘോഷിച്ചു. ആര്‍ത്താറ്റ് ക്രിസ്റ്റല്‍ പാരഡൈസില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റി എ.എം. ചിന്നന്‍ അധ്യക്ഷത വഹിച്ചു. 428 കുടുംബാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ കലാപരിപാടികള്‍ അരങ്ങേറി. 75 തികഞ്ഞവരേയും, 50 -ാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചവരെയും നവ ദമ്പതികളെയും ആദരിച്ചു. സെക്രട്ടറി എ.സി. വര്‍ഗീസ്, ട്രഷറര്‍ എ.സി. സോമന്‍, പ്രോഗ്രാം കണ്‍വീനര്‍ എ.എസ്.തോംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ADVERTISEMENT