കോണ്‍ഗ്രസ് അടുപ്പുട്ടി ബൂത്ത് പ്രസിഡന്റായിരുന്ന ജെയ്‌സന്റെ സ്മരണയ്ക്കായി ഓണക്കിറ്റ് വിതരണം ചെയ്തു. അടുപ്പുട്ടി വികസന സംഘം ഹാളില്‍ മുന്‍ എംഎല്‍എ എം.പി വിന്‍സന്റ് ജെയ്‌സന്റെ മാതാവിന് ആദ്യ കിറ്റ് നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച കര്‍ഷകന്‍ ടി ടി സുധാകരനെ ഉപഹാരം നല്‍കി ആദരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി ബാബു, സി ഐ ഇട്ടി മാത്തു, ബിജോയ് ബാബു, കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി.ബി രാജീവ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രാജന്‍ ചുങ്കത്ത്, സി വി ബേബി, ബിജു സി ബേബി, മിനി മോന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. അരി, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളടങ്ങിയ കിറ്റ് 500 പേര്‍ക്ക് വിതരണം ചെയ്തു.
ADVERTISEMENT