പുതുവര്‍ഷ പുലരിയില്‍ മദ്യപിച്ച് അയല്‍വാസിയായ യുവതിയോട് മോശമായി പെരുമാറിയയാളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ ചെട്ടിയാംകുളം ഏറത്ത് വീട്ടില്‍ മിഥുനെയാണ് എസ്.ഐ. ശരത് സോമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ കയറി അസഭ്യം പറഞ്ഞ് നഗ്നത പ്രദര്‍ശനം നടത്തുകയും സ്ത്രീയെ കയറിപ്പിടിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.