ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ നേതൃത്വത്തില്‍ ഏകദിന അഭിനയ പരിശീലന കളരി സംഘടിപ്പിക്കുന്നു. ലോകപ്രശസ്ത നാടക കലാകാരന്‍ യുജീനോ ബാര്‍ബയുടെ ശിഷ്യനായ ജോസഫ് ജോണിന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍- ജോ ആക്ടുമായി സഹകരിച്ചാണ് ഭാവ-രസ എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കൂനംമുച്ചി കല ഓഡിറ്റോറിയത്തില്‍ ആണ് അഭിനയ പരിശീലന കളരി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 99 95 54 34 00, 70 34 82 55 59 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.