ഗുരുവായൂരിലെ മോഷണ പരമ്പര; ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍

ഗുരുവായൂരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ കരുന്നത് വീട്ടില്‍ മണിയെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗുരുവായൂരില്‍ മോഷണ പരമ്പര നടത്തിയ കേസിലെ പ്രതി മലപ്പുറം താനൂര്‍ പുത്തന്‍തെരുവ് മൂര്‍ക്കാടന്‍ വീട്ടില്‍ പ്രദീപിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് മണിയെ അറസ്റ്റ് ചെയ്തത്. ഇയാളുമായി നടത്തിയ തെളിവെടുപ്പില്‍ നാലു കേസുകളിലെ ആഭരണങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT