24.5 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭയുടെ അമിനിറ്റി സെന്ററില്‍ നിന്ന് ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നു

ഗുരുവായൂര്‍ നഗരസഭയുടെ അമിനിറ്റി സെന്ററില്‍ നിന്ന് ശുചിമുറി മാലിന്യം പുറത്തേക്കൊഴുകുന്നു

ഗുരുവായൂര്‍ നഗരസഭയുടെ പടിഞ്ഞാറെ നടയിലെ അമിനിറ്റി സെന്ററില്‍ നിന്ന് ശുചിമുറിമാലിന്യം പുറത്തേക്കൊഴുകുന്നു. ഇന്ന് രാവിലെ മുതലാണ് മാലിന്യം പുറത്തേക്ക് ഒഴുകി തുടങ്ങിയത്. ദുര്‍ഗന്ധം രൂക്ഷമാണ്. കുടുംബശ്രീയുടെയും സ്വകാര്യ വ്യക്തികളുടെയും ഹോട്ടലുകള്‍ക്ക് സമീപത്താണ് മാലിന്യം ഒഴുകുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുമായി ഒരുക്കിയിട്ടുള്ള അമിനിറ്റി സെന്ററിന്റെ നടത്തി ചുമതല കുടുംബശ്രീക്കാണ്. മാലിന്യ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!