ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ കബീര്‍ കടങ്ങോടിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോടതി വാറന്റിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വീട്ടിലെത്തി പോലീസ് കബീറിനെ അറസ്റ്റ് ചെയ്തത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ പരാതിയില്‍ കബീറിനെതിരെ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി കോടതിയില്‍ കേസ് നടക്കുന്നുണ്ട്. പ്രതിയായ കബീര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ കബീറിന് കോടതി ജാമ്യം അനുവദിച്ചു.
ADVERTISEMENT