26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty വരവൂര്‍ തളി മേഖല സി.ഐ.ടി.യു കുടുംബ സംഗമം നടത്തി

വരവൂര്‍ തളി മേഖല സി.ഐ.ടി.യു കുടുംബ സംഗമം നടത്തി

120

ചേലക്കര നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വരവൂര്‍ തളി മേഖല സി.ഐ.ടി.യു കുടുംബ സംഗമം നടത്തി. തിച്ചൂര്‍ വായനശാലയില്‍ വെച്ച് നടന്ന സംഗമത്തിന്റെ ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പുത്തലത്ത് ദിനേശന്‍ നിര്‍വ്വഹിച്ചു. സി.ഐ.ടി.യു തളി മേഖലാ പ്രസിഡന്റ് പി.ശങ്കരന്‍കുട്ടി അധ്യക്ഷനായി. സി.പി.ഐ.എം എറണാകുളം സെക്രട്ടറിയേറ്റ് മെമ്പര്‍ ദേവദര്‍ശന്‍, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയംഗം ബാലാജി എം പാലിശ്ശേരി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.എം.മൊയ്തു, വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ. എം.അഷ്‌റഫ്, തളി മേഖല സെക്രട്ടറി ടി.ഡി. ഷെനല്‍, നജീബ്, മണികണ്ഠന്‍,സുധാകരന്‍,ഉമ്മര്‍,വി.കെ.രവീന്ദ്രന്‍, കെ.ടി.മരക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!