28 C
Kunnamkulam
Tuesday, July 21, 2026
Home CCTV Desk അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍

അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിന്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ തുടങ്ങി 11 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.പണിമുടക്കിന്റെ ഭാഗമായി ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്സികള്‍ ഓഫ്ലൈന്‍ ആകുമെന്നാണ് പ്രഖ്യാപനം. മുമ്പ് പ്രതിഷേധിച്ചപ്പോള്‍ പരിഹാരമെന്ന നിലയില്‍ വര്‍ധിപ്പിച്ച തുക കമ്പനികള്‍ പിന്‍വലിച്ചതോടെയാണ് സമരത്തിനിറങ്ങിയത്. രേഖാമൂലം ഉറപ്പ് വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. രാവിലെ കാറുകള്‍ കൂട്ടത്തോടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഓഫ്ലൈന്‍ ആക്കിയാണ് പ്രതിഷേധിക്കുക. ഇതോടെ ഓണ്‍ലൈന്‍ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേര്‍ പ്രതിസന്ധിയിലാകും.

 

ADVERTISEMENT
error: Content is protected !!