കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എരുമപ്പെട്ടി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ നവീകരിച്ച ഊട്ടുപുരയുടെ സമര്‍പ്പണം നടന്നു. കല്യാണ്‍ സില്‍ക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പട്ടാഭി രാമന്‍ പാല്‍ക്കാച്ചല്‍ നടത്തിക്കൊണ്ട് അടുക്കളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ എം.ബി.മുരളീധരന്‍ ഊട്ടുപുരയുടെ സമര്‍പ്പണം നിര്‍വഹിച്ചു.ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത് ചടങ്ങിന് അധ്യക്ഷനായി. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി,ദേവസ്വം കമ്മീഷണര്‍ എസ്.ആര്‍.ഉദയകുമാ,ര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.കല, ഡെപ്യൂട്ടി സെക്രട്ടറി എം.മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍ പി.ബി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രത്തില്‍ 30 വര്‍ഷമായി അന്നദാനത്തിന് പാചകം ചെയ്യുന്ന തൃശ്ശൂര്‍ വിനായക കേറ്ററിംഗ് ഉടമ ഗണേശ അയ്യരാണ് 15 ലക്ഷം രൂപ ചിലവഴിച്ച് ഊട്ടുപുര നവീകരിച്ച് നല്‍കിയത്. ഗണേശ അയ്യരേയും നിര്‍മ്മാണ ചുമത നിര്‍വഹിച്ച കൈപ്പമംഗലം സ്വദേശി കെ.ബി.ഷാജിയേയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ നവീകരിച്ച ഊട്ടുപുരയുടെ സമര്‍പ്പണം നടന്നു.
ADVERTISEMENT