33.2 C
Kunnamkulam
Friday, September 18, 2026
Home Uncategorized കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പെരുമ്പിലാവ് അംബേദ്കര്‍ നഗറിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യവുമായി...

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പെരുമ്പിലാവ് അംബേദ്കര്‍ നഗറിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

60

കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് പെരുമ്പിലാവ് അംബേദ്കര്‍ നഗറിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി എം.എ. കമറുദീന്‍ ഉത്ഘാടനം ചെയ്തു. നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കും ജലനിധി അധികൃതര്‍ക്കുമായി പരാതി നല്‍കിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പഞ്ചായത്ത് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി . യൂണിറ്റ് പ്രസിഡന്റ് എം.എന്‍. സലാഹുദീന്‍ അധ്യക്ഷത വഹിച്ചു ട്രഷറര്‍ മൊയ്തീന്‍ ബാവ സ്വാഗതവും ജോ സെക്രട്ടറി നിഷാദ് ആല്‍ത്തറ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന മാര്‍ച്ചിന് വൈസ് പ്രസിഡന്റ് ഹസീന സലീം , പി.എസ് ഷംസുദീന്‍ , അബ്ദുള്‍ ഹയ്യ് , നാസര്‍ വില്ലനുര്‍ , അബ്ദുള്‍ ഫത്താഹ് , ഷെഹീര്‍ മുഹമ്മത് , എം.എച്ച് ജാസ്മിന്‍ , സൗദ ഷരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!