25 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam ഹാന്‍സിന്റെ വന്‍ ശേഖരം പോലീസ് പിടികൂടി

ഹാന്‍സിന്റെ വന്‍ ശേഖരം പോലീസ് പിടികൂടി

167

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കുന്നംകുളത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സിന്റെ വന്‍ ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പാറേമ്പാടം സ്വദേശിയായ 46 വയസ്സുള്ള ജോബിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സനീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജോബിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 500ല്‍ അധികം ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കുന്നംകുളത്തെ വിവിധ ഇടങ്ങളില്‍ വന്‍ തുക ഈടാക്കി വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!