‘സര്‍വ്വം എ .ഐ .മയം’ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ചാലിശ്ശേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ സര്‍വ്വം എ .ഐ .മയം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളുടെ പഠനരീതിയില്‍ എ.ഐ യുടെ സ്വാധീനം, ഗുണദോഷങ്ങള്‍, സുരക്ഷിത ഉപയോഗം എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളായ അദ്രിനാഥും സഫയും വിശദീകരിച്ചു.തുടര്‍ന്ന്, രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തിനായി എ.ഐ ടൂള്‍കളുടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളും നല്‍കി. പി ടി എ പ്രസിഡന്റ് രാജീഷ്‌കുമാര്‍, ലിറ്റില്‍ കൈറ്റ്‌സ് മെന്റര്‍മാരായ സന്തോഷ് ബാലകൃഷ്ണന്‍ , സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT