ലഹരി വിരുദ്ധ കാമ്പെയ്‌നും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

മന്ദലാംകുന്ന് കിണര്‍ എബ്ലേസ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയിനും കിണര്‍ ഫുട്ബോള്‍ ലീഗ് ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. കളിയിലൂടെ ലഹരിക്കെതിരെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സുഹൈബ് സുബൈര്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് എസ്.ഐ. മന്‍സൂര്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി.പുന്നയൂര്‍കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുകൂര്‍ , പുന്നയൂര്‍ക്കുളം ഗ്രാമ
പഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ബുഷറ സുബൈര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT